Connect with us

Pathanamthitta

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബേങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി നിയമ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമായി: ഡോ.ജേക്കബ് ജോര്‍ജ്

18നു തന്നെ നിലവിലുള്ള അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്ത് ഭരണസമിതിയെ പുനഃസ്ഥാപിക്കണമെന്നും വിധിന്യായത്തിലുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട |  തിരുവല്ല ഈസ്റ്റ് കോ -ഓപ്പറേറ്റീവ് ബേങ്ക് ഭരണസമിതി പിരിച്ചുവിട്ട പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമായെന്ന് പ്രസിഡന്റായിരുന്ന ഡോ. ജേക്കബ് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 18നു തന്നെ നിലവിലുള്ള അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്ത് ഭരണസമിതിയെ പുനഃസ്ഥാപിക്കണമെന്നും വിധിന്യായത്തിലുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ ചെയര്‍മാനും അംഗങ്ങളും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് വിധി. റിസര്‍വ് ബേങ്കിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ സഹകരണ ബേങ്കാണിത്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് വന്‍ പൊലിസ് സന്നാഹത്തോടെ ജോയിന്റ് രജിസ്ട്രാറും അഡ്മിനിസ്ട്രേറ്ററായി നിയമിതനായ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജി ജോണും ബേങ്കിലെത്തി ചെയര്‍മാനെയും ഭരണ സമിതിയെയും പുറത്താക്കി രേഖകള്‍ കൈവശപ്പെടുത്തി ചുമതല ഏറ്റത്.

സഹകരണ നിയമത്തിലെ 32 (1), (2) വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയും നിലവിലെ ഭരണസമിതിയെ കേള്‍ക്കാതെയുമാണ് ജോയിന്റ് രജിസ്ട്രാര്‍ പിരിച്ചുവിടല്‍ നടത്തിയിതെന്ന് കോടതി കണ്ടെത്തി. ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് ഭരണം നടത്തിയതു മൂലം ചുരുങ്ങിയ കാലം കൊണ്ട് ബേങ്ക് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ അധ്യക്ഷനായിരുന്ന ഡോ. ജേക്കബ് ജോര്‍ജ് പറഞ്ഞു.

28 വരെയാണ് നിലവിലുള്ള ഭരണസമിതിയുടെ കാലാവധി. അഴിമതി ആരോപണങ്ങള്‍ നേരിട്ട കഴിഞ്ഞ ഭരണസമിതി ബേങ്കിനെ വന്‍നഷ്ടത്തിലേക്കാണ് കൊണ്ടുപോയത്. ശക്തമായ നടപടികളിലൂടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കി നഷ്ടം കുറച്ചുകൊണ്ടുവരാനാണ് ഭരണസമിതി ശ്രമിച്ചത്. ഇവരെ ഒഴിവാക്കി ബേങ്കില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ഗൂഢാലോചനയാണ് പിരിച്ചുവിടലിലൂടെ പ്രതിഫലിച്ചതെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് നിബന്ധന പ്രകാരം നിയമിതനായ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മുന്‍ കേരളാ ബേങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.മോഹനനെയും അഡ്മിനിട്രേറ്റര്‍ പിരിച്ചു വിട്ടിരുന്നു. നിലവില്‍ എസ്എസ്എല്‍സിയും ജെഡിസിയും മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള സീനിയര്‍ ക്ലാര്‍ക്കിനെയാണ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചിട്ടുള്ളത്.

ഭരണസമിതി വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുരുവിള, കെ.സി.മനുഭായി, ഡോ. ജി.അംബികാദേവി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: The Kerala High Court ruled the dismissal of the Thiruvalla East Co-operative Bank governing board illegal. Former president Dr Jacob George stated the court ordered the administrator’s removal and board’s reinstatement. He added that the bank faced severe financial crisis during the administrator’s tenure.

Latest