Business
TODAY'S GOLD RATE| സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 1.20 ലക്ഷത്തിന് മുകളില്‍
ഇന്ന് പവന് 640 രൂപയാണ് വര്‍ധിച്ചത്
കോഴിക്കോട്| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരു പവന് 640 രൂപ വര്‍ധിച്ച് 1,20,240 രൂപയായി. ഗ്രാമിന് 80 രൂപയാണ് ഉയര്‍ന്നത്(Today’s Gold Rate). ഒരു ഗ്രാമിന് 15,030 രൂപയാണ് വില. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില കൂടുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വില.
അന്താരാഷ്ട്ര വിപണിയില്‍ ഇറക്കുമതി തീരുവയും, രൂപയുടെ ദൗര്‍ബല്യവും സ്വര്‍ണ്ണവില ഉയരാന്‍ കാരണമായി. ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കിയാല്‍ ഗ്രാമിന് ഏകദേശം 3000 വരെ വില കുറയാന്‍ സാധ്യതയുണ്ട്. വെള്ളി വിലയിലും കുതിപ്പാണ് ഉണ്ടായത്. ഗ്രാമിന് 120ല്‍ നിന്ന് 260ലേക്കും അന്താരാഷ്ട്ര വില ഔണ്‍സിന് 39 ഡോളറില്‍ നിന്ന് 69 ഡോളറിലേക്കുമാണ് ഉയര്‍ന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് today gold rate വീണ്ടും ഉയർന്ന് ഉയർന്ന നിരക്കിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനോ വാങ്ങുന്നതിനോ മുൻപായി കൃത്യമായ gold price analysis നടത്തുന്നത് നന്നായിരിക്കും. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് loan against gold അല്ലെങ്കിൽ gold loan സ്വീകരിക്കുന്നത് പലരും എളുപ്പവഴിയായി കാണാറുണ്ടെങ്കിലും, അടിയന്തര സാമ്പത്തിക പ്രതിസന്ധികളിൽ മാത്രം അവസാനത്തെ ആശ്രയമായി ഇത്തരം വായ്പകളെ കാണുക. വിപണിയിലെ ചാഞ്ചാട്ടങ്ങൾ വിലയിരുത്തി ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്ത ശേഷം മാത്രം gold loan apply ചെയ്യാൻ തീരുമാനിക്കുക.
Content Highlights:
Gold prices in Kerala rose for the fourth consecutive day, reaching the month’s highest level. The price per pavan increased by Rs 640 to Rs 1,20,240, while per gram rate climbed to Rs 15,030. The surge is driven by weak rupee value, import duty rates, and a sharp global rally in silver prices.



