Kerala
മുഖ്യമന്ത്രി വി ഡി സതീശന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളെ കണ്ട് വിഡി സതീശന്‍
ന്യൂഡല്‍ഹി| ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശന്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാവിലെ 9 മണിയ്ക്ക് കെസി വേണുഗോപാലിനെയും ശേഷം മല്ലികാര്‍ജുന്‍ ഖര്‍ഗയെയും സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നല്‍കിയ പിന്തുണയ്ക്ക് വിഡി സതീശന്‍ നന്ദി അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തും.
അതേസമയം, മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ വി ഡി സതീശന് വലിയ സ്വീകരണമാണ് ലഭിച്ചത്. വിവിധ കാമ്പസുകളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് സ്വീകരണം.
Content Highlights:
Newly sworn-in Kerala Chief Minister V D Satheesan arrived in New Delhi and held high-level meetings with senior Congress leaders including Rahul Gandhi, Sonia Gandhi, and Priyanka Gandhi. He also met AICC President Mallikarjun Kharge and General Secretary K C Venugopal to express his gratitude for the high command’s support during the assembly elections. Satheesan received a grand reception organized by campus students during his maiden capital visit after assuming office as Chief Minister. He is scheduled to meet Prime Minister Narendra Modi on Tuesday.







