Connect with us

Kerala

കൊല്ലം കടയ്ക്കലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

അഞ്ചുമുക്ക് സ്വദേശികളായ സുഗതന്‍, ഭാര്യ ലത എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കൊല്ലം| കൊല്ലം കടയ്ക്കലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതന്‍, ഭാര്യ ലത എന്നിവരാണ് മരിച്ചത്. ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് ഇരുവരെയും വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടുപേരും വര്‍ഷങ്ങളായി വിദേശത്ത് താമസിക്കുന്നവരാണ്. അവിടെയാണ് ജോലി ചെയ്യുന്നതും. ഇപ്രാവശ്യം നാട്ടില്‍ വന്ന് തിരിച്ചുപോകാനിരിക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights:
An NRI couple was found dead inside their residence at Anchumukku in Kadakkal, Kollam. The deceased have been identified as Sugathan and his wife Latha, who had been working and residing abroad for several years. The tragic discovery was made on the very day they were scheduled to fly back to their workplace overseas. While the exact cause of death remains unclear, the local police have arrived at the scene and initiated further legal and investigative procedures.

 

Latest