Connect with us

Kerala

തുറമുഖ വികസന മേഖലയിൽ കേരളം അക്ഷയഖനി: മന്ത്രി ദേവർ കോവിൽ

കേരളഹൗസിൽ ആച്ചി മുബൈ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവ് അദ്ദേഹം ഉൽഘാടനം ചെയ്തു.

Published

|

Last Updated

മുബൈ | കേരളത്തിലെ തുറമുഖ ചരക്കു നീക്കത്തിന്ന് അനന്തസാധ്യതകളാണെന്നും അതിനെ ഉപയോഗപ്പെടുത്താൻ നിക്ഷേപകർക്ക് വലിയ പ്രാത്സാഹനമാണ് കേരളസർക്കാർ നൽകുന്നതെന്നും സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖാ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശത്തിനായി മുബൈയിലെത്തിയതാണ് മന്ത്രി.

കേരളഹൗസിൽ ആച്ചി മുബൈ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവ് അദ്ദേഹം ഉൽഘാടനം ചെയ്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ലോക തുറമുഖ ഭൂപടത്തിൽ കേരളത്തിൻ്റെ സ്ഥാനം ഗണനീയമാകുമെന്ന് അദ്ദേഹം പറഞ്ഞു. റോറോ സർവ്വീസ്, ഫെറി, ഡ്രൈഡോക്, മാരിടൈം ഇൻസ്റ്റിറ്റ്യൂഷൻ, മത്സ്യ സംസ്കരണ യൂണിറ്റ് എന്നീ രംഗത്ത് നിക്ഷേപത്തിന് സാധ്യതകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളമാരിടൈം ബോർഡ് സിഇഒ ടിപി സലിംകുമാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിപി അൻവർ സാദത്ത്, ഷിപ്പിംഗ് ലോജിസ്റ്റിക് രംഗത്തെ പ്രഗൽഭരായ അജയ് തമ്പി, ഡോ. പ്രകാശ് ദിവാകരൻ, ഡോ സുരേഷ്കുമാർ, കെആർ ഗോപി, എംകെ നവാസ്, പികെ സജ്ഞയ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. മുബൈയിലെ സാമൂഹിക, ഷിപ്പിംഗ് ലോജിസ്റ്റിക്ക്, മേഖലയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിലൂടെ വ്യക്തിമുദ്രപതിപ്പിച്ച എൻഎസ് മാധവൻ, പ്രേംലാൽ എന്നിവരെ ആദരിച്ചു.