Organisation
കെ സി എഫ് അബൂദബി സോണ്‍ ഗ്രാന്‍ഡ് മീലാദ് സമ്മേളനം
മുഹമ്മദ് ഹകീം തുര്‍ക്കളികയുടെ അധ്യക്ഷതയില്‍ കെ സി എഫ് നാഷണല്‍ പ്രസിഡന്റ് ഇബ്രാഹിം സഖാഫി കരിമ്പാടി ഉദ്ഘാടനം ചെയ്തു

അബൂദബി | കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (കെ സി എഫ്) അബൂദബി സോണ്‍ ഗ്രാന്‍ഡ് മീലാദ് സമ്മേളനം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. കെ സി എഫ് ബുര്‍ദ വിംഗ് അവതരിപ്പിച്ച ബുര്‍ദ & മൗലിദ് മജ്ലിസിന് സയ്യിദ് മുസ്തഫ പൂക്കോയ തങ്ങള്‍ മിസ്ബാഹി നേതൃത്വം നല്‍കി . സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് ഹകീം തുര്‍ക്കളികയുടെ അധ്യക്ഷതയില്‍ കെ സി എഫ് നാഷണല്‍ പ്രസിഡന്റ് ഇബ്രാഹിം സഖാഫി കരിമ്പാടി ഉദ്ഘാടനം ചെയ്തു.
റഹ്മത്തുല്‍ ലില്‍ ആലമീന്‍-സര്‍വ ലോകത്തിനും അനുഗ്രഹമായ മുഹമ്മദ് നബി (സ) എന്ന ശീര്‍ഷകത്തില്‍ സമസ്ത കണ്ണൂര്‍ ജില്ലാ ട്രഷററും, അല്‍ മഖര്‍ വര്‍ക്കിങ് പ്രസിഡന്റും പ്രമുഖ വാഗ്മിയുമായ സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര ഹുബ്ബുറസ്സൂല്‍ പ്രഭാഷണം നിര്‍വഹിച്ചു. സദസ്സിനെ മഹബ്ബത്തിന്റെയും ആത്മീയ നിര്‍വൃതിയുടെയും ഉത്തുംഗതയിലെത്തിച്ച പ്രഭാഷണം ഒത്തുകൂടിയ ആയിരങ്ങള്‍ക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. സമാപന പ്രാര്‍ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി.
സി എഫ് പുറത്തിറക്കിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഉംറ യാത്രാ വിവരണം അബൂദബി സ്റ്റേഷനറി എം ഡി. അബ്ദുറഹ്മാന് നല്‍കി അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി എ അബ്ദുല്ല പ്രകാശനം ചെയ്തു. കെ സി എഫ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, ഐ സി എഫ് അബൂദബി പ്രസിഡന്റ് ഹംസ അഹ്സനി, ആര്‍ എസ് സി അബൂദബി സോണ്‍ ചെയര്‍മാന്‍ തന്‍സീര്‍ ഹുമൈദി തുടങ്ങി പ്രാസ്ഥാനിക, വ്യാവസായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
കെ സി എഫ് പ്രഖ്യാപിച്ച പ്രത്യേക സമ്മാനമായ സൗജന്യ ഉംറ യാത്രക്ക് ശിഹാബ് സഖാഫി നാറാത്ത് അര്‍ഹനായി. കെ സി എഫ് അബൂദബി സോണ്‍ പ്രസിഡന്റ് അസൈനാര്‍ അമാനി അജ്ജാപുരം സ്വാഗതവും കബീര്‍ ബായമ്പാടി നന്ദിയും പറഞ്ഞു.