Ongoing News
കെ സി എഫ് അബുദബി ഗ്രാൻഡ് മീലാദ് സമ്മേളനത്തിന് പ്രൗഢസമാപ്തി
ഡോ. അബ്ദുസ്സലാം മുസ്ലിയാർ ദേവർഷോല മുഖ്യപ്രഭാഷണം നടത്തി

അബുദബി | കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ സി എഫ് ) ഗ്രാൻഡ് മീലാദ് കോൺഫറൻസ് അബുദബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റെർ നടന്നു. മൗലിദ്, ബുർദ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ കെ സി എഫ്- യു എ ഇ നാഷനൽ പ്രസിഡൻ്റ് ഇബ്രാഹിം സഖാഫി കെദുമ്പാടി ഉദ്ഘാടനം ചെയ്തു. ത്വൈബ മദ്രസ വിദ്യാർഥികൾ ദേശീയഗാനം ആലപിച്ചു. മുഖ്യാതിഥികൾക്ക് അബുദബി മീലാദ് സമിതിയുടെ ഉപഹാരം നൽകി. ഡോ. അബ്ദുസ്സലാം മുസ്ലിയാർ ദേവർഷോല മുഖ്യപ്രഭാഷണം നടത്തി.
കെ സി എഫ് ഇൻ്റർനാഷനൽ അധ്യക്ഷൻ അബ്ദുൽ ഹമീദ് സഅദി, കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി (ബനിയാസ് സ്പൈക്ക്), സുലൈമാൻ ഹാജി, നിയാസ് പ്രൈം ഗ്ലോബൽ, ഇബ്രാഹിം ഹാജി ബ്രൈറ്റ്, മീലാദ് സമിതി ചെയർമാൻ മുഹമ്മദ് അലി ഹാജി, പി എം ഹെച്ച് അബ്ദുൽ ഹമീദ് സാഹിബ്, ബഷീർ കിന്നിങ്ങാർ സംബന്ധിച്ചു .
കെ സി എഫ് അബൂദബി പ്രസിഡൻ്റ് കബീർ ബായമ്പാടി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ഉമർ ഈശ്വരമംഗലം നന്ദിയും പറഞ്ഞു.
---- facebook comment plugin here -----