Connect with us

Kerala

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്തു; ചോദ്യം ചെയ്യല്‍ നാലര മണിക്കൂര്‍ നീണ്ടുനിന്നു

രാവിലെ 11 30ഓടെയാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തു. ചോദ്യം ചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. ആലുവയിലെ വീട്ടില്‍വെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്. രാവിലെ 11 30ഓടെയാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അന്തിമ ഘട്ടത്തിലെത്തിയിരിക്കെയാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. കാവ്യാ മാധവനെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നതിന് പിറകെയാണ് ചോദ്യം ചെയ്യല്‍

നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്. എന്നാല്‍ ഇതിന് ക്രൈംബ്രാഞ്ച് സംഘം അന്ന് തയ്യാറായിരുന്നിലല്. ചോദ്യംചെയ്യലിനായി മറ്റൊരിടം തിരഞ്ഞെടുക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും കാവ്യാ മാധവന്‍ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെയാണ് വീട്ടില്‍വെച്ചുതന്നെ കാവ്യാ മാധവനെ ചോദ്യം ചെയ്തിരിക്കുന്നത്.

Latest