Connect with us

kashmir clash

കശ്മീര്‍ ഭീകരാക്രമണം: ഡല്‍ഹിയില്‍ ഉന്നതതല യോഗം

ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കശ്മീരിലേക്ക്

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരല്‍ ഭീകരര്‍ ബേങ്ക് മാനേജരെ വധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം. ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കുന്നുണ്ട്.

ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഏത് വിധത്തിലുള്ള സുരക്ഷാ നടപടികളാണ് ഇനി സ്വീകരിക്കേണ്ടതെന്ന് യോഗം ചര്‍ച്ച ചെയ്യും. ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കശ്മീരില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.
കുല്‍ഗാമില്‍ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തിലാണ് രാജസ്ഥാന്‍ സ്വദേശിയായ ബേങ്ക് മാനേജര്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ മാസം 14 ഏറ്റുമുട്ടലുകളിലായി 27 ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന് സമാനമായ രീതിയില്‍ ഈ മാസവും ഭീകരാക്രമണങ്ങള്‍ തുടര്‍ന്നതോടെ കശ്മീരില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്.

 

 

Latest