Connect with us

Kerala

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

കസ്റ്റഡിയിലായവര്‍ പ്രദേശത്തെ ലഹരിമാഫിയ സംഘമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു

Published

|

Last Updated

കാസര്‍ഗോഡ് | കാസര്‍ഗോഡ് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

കസ്റ്റഡിയിലായവര്‍ പ്രദേശത്തെ ലഹരിമാഫിയ സംഘമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുട്ടി ശാരീരിക ഉപദ്രവത്തിന് ഇരയായതായാണ് വിവരം. കുട്ടിയുടെ കാതിലെ സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ട്.

പുലര്‍ച്ചെ മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പുറത്തുപോയിരുന്നു. ഈ സമയം അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.കുട്ടിയുടെ കണ്ണിലും കഴുത്തിലും പരുക്കുണ്ട്. അക്രമി ഉപേക്ഷിച്ച ശേഷം കുട്ടി സമീപത്തെ വീട്ടില്‍ കയറി വിവരം അറിയിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest