Connect with us

Kannur

കന്‍സുല്‍ ഉലമാ അഞ്ചാം ആണ്ട്: അക്കാദമിക് കോണ്‍ഫറന്‍സ് നാളെ

രാവിലെ ഒമ്പതു മുതല്‍ ദാറുല്‍ അമാന്‍ അല്‍മഖര്‍ കാമ്പസിലാണ് കോണ്‍ഫറന്‍സ്.

Published

|

Last Updated

തളിപ്പറമ്പ്  | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നത നേതാവും അല്‍മഖര്‍ ശില്‍പിയുമായിരുന്ന കന്‍സുല്‍ ഉലമ ഹംസ ഉസ്താദിന്റെ അഞ്ചാം ആണ്ട് അനുസ്മരണത്തോടനുബന്ധിച്ച് ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി തളിപ്പറമ്പ് അല്‍മഖര്‍ സംഘടിപ്പിക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സ് നാളെ (ശനി) നടക്കും. രാവിലെ ഒമ്പതു മുതല്‍ ദാറുല്‍ അമാന്‍ അല്‍മഖര്‍ കാമ്പസിലാണ് കോണ്‍ഫറന്‍സ്.

സമസ്ത കേന്ദ്ര മുശാവറാംഗം എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം പ്രാരംഭ പ്രാര്‍ഥന നടത്തും. ഡോ. ഫൈസല്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. മുഹമ്മദ് ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്യും.

തിരഞ്ഞെടുക്കപ്പെട്ട 25 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നൗഫല്‍ കോഡൂര്‍, ഡോ. വി എന്‍. മഹ്മൂദ്, ഡോ. സിദ്ദീഖ് സിദ്ധീഖി തുടങ്ങിയവര്‍ പ്രസീഡിയം ആയ അക്കാദമിക് കോണ്‍ഫറന്‍സില്‍ പി പി അബ്ദുല്‍ഹകീം സഅദി, കെ അബ്ദുര്‍റശീദ് ദാരിമി, പി കെ അലിക്കുഞ്ഞി ദാരിമി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. കെ എം അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍ സ്വാഗതവും അല്‍വാരിസ് നിയാസ് സുറൈജി നന്ദിയും പറയും.