Connect with us

Kannur

കണ്ണൂർ കോർപറേഷൻ ചെയർമാൻ ടി ഒ മോഹനൻ രാജിവെച്ചു; ഇനി ലീഗ് ഭരിക്കും

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ യുഡിഎഫ് ഭരിക്കുന്ന ഏക കോർപറേഷനാണ് കണ്ണൂർ.

Published

|

Last Updated

ക​ണ്ണൂ​ർ | യു ഡി എഫിലെ മുൻ ധാരണ അനുസരിച്ച് ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ കോൺഗ്രസിലെ ടി ​ഒ. മോ​ഹ​ന​ൻ രാ​ജി​വ​ച്ചു. മൂന്ന് വർഷം പൂർത്തിയാക്കിയാണ് മോഹനൻ ഒഴിയുന്നത്. അടുത്ത രണ്ട് വർഷം ലീഗ് പ്രതിനിധിയാണ് ചെയർമാനാകുക. പുതിയ ചെയർമാനെ തീരുമാനിച്ചിട്ടില്ല.

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ യുഡിഎഫ് ഭരിക്കുന്ന ഏക കോർപറേഷനാണ് കണ്ണൂർ. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ കോൺഗ്രസും 14 സീറ്റിൽ മുസ്‍ലിം ലീഗും ജയിച്ചതിനെ തുടർന്നാണ് യുഡിഎഫിന് ഭരണം കിട്ടിയത്. എൽഡിഎഫിന് 19 സീറ്റുകളും എൻഡിഎക്ക് ഒരു സീറ്റും ലഭിച്ചു. ഒരിടത്ത് സ്വതന്ത്രനാണ് വിജയിച്ചത്.

ര​ണ്ട​ര​വ​ർ​ഷം വീ​തം സ്ഥാ​നം പ​ങ്കു​വ​യ്ക്ക​ൽ എ​ന്ന ഫോ​ർ​മു​ലയാണ് ഭരണം തുടങ്ങുമ്പോൾ ലീഗ് മുന്നോട്ടുവെച്ചത്. എന്നാൽ കോ​ണ്‍​ഗ്ര​സ് ഇത് അം​ഗീ​ക​രി​ച്ചി​രുന്നില്ല. ഒടുവിൽ മു​ന്ന​ണി ഇ​ട​പെ​ട്ട് മൂന്ന് വർഷം കോൺഗ്രസ്, രണ്ട് വർഷം ലീഗ് എന്ന ഫോർമുലയിൽ ത​ർ​ക്കം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

മു​സ്‌​ലിം​ ലീ​ഗി​ൽ ​നി​ന്ന് ആ​രാ​കും മേ​യ​റെ​ന്ന കാര്യത്തിൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. മു​സ്‌​ലി​ഹ് മ​ഠ​ത്തി​ലി​ന്‍റെ പേ​രാ​ണ് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്. പു​തി​യ മേ​യ​റെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ മൂ​ന്നാ​ഴ്ച ക​ഴി​യും. ഈ ​കാ​ല​യ​ള​വി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ ഷ​ബീ​ന​യ്ക്കാ​ണ് പകരം ചു​മ​ത​ല.

Latest