Kerala
കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത
നിലവില്‍ ഡാമിന്റെ റിവര്‍ സ്ലൂയിസ് അഞ്ച് സെന്റീമീറ്റര്‍ തുറന്നിട്ടുണ്ട്.

പാലക്കാട് | വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 96.40 മീറ്ററാണ്.
ഇത് ഓറഞ്ച് അലര്‍ട്ടായ 96.50 മീറ്ററിലേക്ക് എത്തിയാല്‍ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഡാമിന്റെ റിവര്‍ സ്ലൂയിസ് അഞ്ച് സെന്റീമീറ്റര്‍ തുറന്നിട്ടുണ്ട്.
---- facebook comment plugin here -----