National
കമല്‍ഹാസന്‍ രാജ്യസഭാ എംപി; തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണ്. നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും കമല്‍ഹാസന്‍

ന്യൂഡല്‍ഹി| നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) അധ്യക്ഷനുമായ കമല്‍ഹാസന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റ് അംഗങ്ങള്‍ ഉച്ചത്തിലുള്ള കയ്യടിയോടെയാണ് ഇതിനെ സ്വീകരിച്ചത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും മക്കള്‍ നീതി മയ്യം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമല്‍ഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കിയത്.
പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണ്. നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.
---- facebook comment plugin here -----