Connect with us

National

കമല്‍ ഹാസന്റെ എം.എന്‍.എമ്മിന്റെ പാര്‍ട്ടി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് പാര്‍ട്ടി

കോണ്‍ഗ്രസുമായി പാര്‍ട്ടി ലയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സൈറ്റില്‍ വന്നതോടെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.

Published

|

Last Updated

ചെന്നൈ| പ്രമുഖ നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യത്തിന്റെ (എം.എന്‍.എം) വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കോണ്‍ഗ്രസുമായി പാര്‍ട്ടി ലയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സൈറ്റില്‍ വന്നതോടെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.

2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘മക്കള്‍ നീതി മയ്യത്തിന്റെ വന്‍ പ്രഖ്യാപനം’ എന്ന തലക്കെട്ടോടുകൂടിയാണ് വെബ്സൈറ്റില്‍ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. 2023 ജനുവരി 30നാണ് ഔദ്യോഗികമായ ലയനം എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞത്.

എന്നാല്‍ സൈറ്റ് നിലവില്‍ പ്രവര്‍ത്തന രഹിതമാണെന്നും പാര്‍ട്ടി ഇത്തരമൊരു ലയനത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും ഈ വാര്‍ത്ത വ്യാജമാണെന്നും തങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പാര്‍ട്ടി വക്താവ് മുരളി അബ്ബാസ് പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest