Connect with us

Kerala

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസ്; മുഖ്യപ്രതി പിടിയില്‍

ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്.

Published

|

Last Updated

കളമശ്ശേരി|കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ മുഖ്യപ്രതി പിടിയില്‍. ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്. ഒഡീഷയിലെ ദരിങ്ക്ബാദില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഹോസ്റ്റലിലേക്ക് എത്തിക്കാന്‍ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത് പിടിയിലായ അജയ് ആണ്. കേസില്‍ നാല് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു.

മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. സംഭവത്തില്‍ കെഎസ്യു പ്രവര്‍ത്തകരായ ആദിത്യന്‍, ആകാശ് എന്നിവരെയും എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിരാജിനെയും പോലീസ് പിടികൂടിയിരുന്നു.

ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പിന്നാലെ ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആഷിക്ക്, ഷാലിക്ക് എന്നീ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനുരാജിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നു. കാമ്പസില്‍ ലഹരി ഇടപാട് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പോളിടെക്നികിലെ പ്രിന്‍സിപ്പല്‍ പോലീസിന് നല്‍കിയ കത്താണ് ഈ കേസില്‍ നിര്‍ണായകമായത്.

 

Latest