Connect with us

k swift bus

കെ സ്വിഫ്റ്റ് ബസ് അപകടം: ഗൗരവമായി അന്വേഷിക്കുമെന്ന് മന്ത്രി

സ്വകാര്യ ബസ് ലോബിയുടെ പങ്ക് അടക്കം അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം | ഇന്നലെ സര്‍വീസ് ആരംഭിച്ച കെ എസ് ആര്‍ ടി സിയുടെ കെ സ്വിഫ്റ്റ് ആഡംബര ബസ് തുടരെ അപകടത്തില്‍ പെട്ടത് ഗൗരവമായി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ഇക്കാര്യത്തിൽ സ്വകാര്യ ബസ് ലോബിയുടെ പങ്ക് അടക്കം അന്വേഷിക്കും. ദുരൂഹത സംശയിക്കുന്നുണ്ട്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത വോൾവോ ബസാണ് ആദ്യം തിരുവനന്തപുരത്ത് വെച്ച് ലോറിയുമായി ഉരസിയത്. ബസിന്റെ കണ്ണാടി ഇളകിപ്പോയിരുന്നു. 30,000 രൂപയുടെ നഷ്ടമാണ് ഇതോടെയുണ്ടായത്. തുടർന്ന് ഇന്ന് മലപ്പുറം ചങ്കുവെട്ടിയില്‍ സ്വകാര്യ ബസുമായി ഉരസുകയായിരുന്നു. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ആഡംബര ബസ് ആയതിനാല്‍ ചെറിയ അപകടം പോലും കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുക.

 

Latest