Connect with us

krail project

കെ റെയില്‍: എല്‍ ഡി എഫ് വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

പദ്ധതി പ്രദേശങ്ങളില്‍ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടികള്‍

Published

|

Last Updated

തിരുവനന്തപുരം|  കെ റെയിലിന്റെ ആവശ്യകതകള്‍ വിവരിച്ച്, ജനങ്ങള്‍ക്കുള്ള ആശങ്കകളകറ്റാന്‍ എല്‍ ഡി എഫ് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യയോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എല്‍ ഡി എഫ് തീരുമാനിച്ചിരിക്കുന്നത്

കെ റെയില്‍ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടികളുമായി എല്‍ ഡി എഫ് ഇറങ്ങുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സമരങ്ങള്‍ക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പി എം നേരത്തെ തീരുമാനിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികള്‍ക്ക് എല്‍ ഡി എഫ് തുടക്കമിടുന്നത്.

 

 

Latest