Connect with us

Kerala

കെ റെയില്‍:വെടിവെപ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; രാഷ്ട്രീയമായി നേരിടും-കോടിയേരി

കോണ്‍ഗ്രസ് രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്

Published

|

Last Updated

തിരുവനന്തപുരം | കെ റെയിലിനെതിരായി സമരങ്ങള്‍ നടത്തുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

സമരങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശവുമില്ല അത് സാധ്യവുമല്ല. സമരങ്ങളോട് സിപിഎമ്മിന് ഒരു നിലപാടുണ്ട്. എന്നാല്‍ കേരളത്തില്‍ വെടിവെപ്പുണ്ടാക്കി ഒരു നന്ദിഗ്രാം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഗെയിലിനെതിരെ ഇതിലു്ം വലിയ സമരം നടത്തിയിരുന്നു. അത് പിന്നീട് തീര്‍ന്നു. തുടര്‍ന്ന് പദ്ധതി നടപ്പാക്കുകയും ചെയ്തു. ജനങ്ങളുമായി യുദ്ധത്തിനല്ല ജനങ്ങളമുായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. സമരക്കാര്‍ പോലീസിനെ അങ്ങോട്ട് ആക്രമിച്ചാലെ പ്രശ്‌നമുള്ളു. ഇരകളമുായി ചര്‍ച്ചക്ക് തയ്യാറാണ്. സമര രംഗത്ത് കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് ബോധപൂര്‍വമാണ്. ജനപിന്തുയുള്ളിടത്തോളം കാലം ഈ സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും.

യുഡിഎഫ് ബിജെപിയുമായി ചേര്‍ന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിയുമായി ചേര്‍ന്ന് സമരം ചെയ്യുകയാണെന്നും കോടിയേരി പറഞ്ഞു.

---- facebook comment plugin here -----

Latest