Pathanamthitta
കെ എം ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു
കേരളത്തിലെ ഓരോ മാധ്യമ പ്രവര്‍ത്തകന്റെയും തീരാത്ത വേദനയാണ് കെ എം ബഷീറെന്നും സമൂഹം ഒന്നടങ്കം നീതിക്കായുള്ള പോരാട്ടത്തിലും കാത്തിരിപ്പിലുമാണെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

പത്തനംതിട്ട | മാധ്യമ പ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബഷീര്‍ ആറാമത് ആണ്ട് അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മദ്യപിച്ചു ലക്കുകെട്ട ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി മുനീര്‍ ജൗഹരി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട പ്രസ്‌ക്ലബ് ട്രഷറാര്‍ എസ് ഷാജഹാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ബാഫഖ്റുദ്ധീന്‍ ബുഖാരി, നൗഫല്‍ ഫാളിലി, സുധീര്‍ വഴിമുക്ക്, റിജിന്‍ ഷാ കോന്നി സംസാരിച്ചു. കേരളത്തിലെ ഓരോ മാധ്യമ പ്രവര്‍ത്തകന്റെയും തീരാത്ത വേദനയാണ് കെ എം ബഷീറെന്നും സമൂഹം ഒന്നടങ്കം നീതിക്കായുള്ള പോരാട്ടത്തിലും കാത്തിരിപ്പിലുമാണെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.