Kerala
ബിജെപി നേതാക്കളായി നദ്ദയും സുരേന്ദ്രനും തുടരും
തീരുമാനം പ്രഖ്യാപിച്ച് അമിത് ഷ

ന്യൂഡൽഹി | ബി ജെ പിയുടെ ദേശീയ അധ്യക്ഷനായി ജെ പി നദ്ദയും സംസ്ഥാന പ്രസിഡൻ്റായി കെ സുരേന്ദ്രനും തുടരും. ഡൽഹിയിൽ നടക്കുന്ന ദേശീയ നിർവാഹകസമിതിയിൽ അമിത് ഷായാണ് തീരുമാനം പ്രഖ്യാപിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ മുന്നേറ്റത്തിന് വഴിവെച്ച നദ്ദയുടെ നേതൃത്വത്തിലുള്ള പ്രവർത്തനം 2024 വരെ തുടരണമെന്നാണ് പാർട്ടിയുടെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയവും കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രശ്നങ്ങളും സുരേന്ദ്രനെതിരെ വലിയ വിമർശനം ഉയർത്തിയിരുന്നു.
എന്നാൽ, ദേശീയ നേതൃത്വം കെ സുരേന്ദ്രന് മികച്ച പിന്തുണയാണ് നൽകുന്നത്.
---- facebook comment plugin here -----