International
ജോയിന്റ് കമ്മീഷന്‍ യോഗം; ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി
വ്യാപാരം, ഊര്‍ജം, റീജിയണല്‍ സുരക്ഷ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധ്യതയുണ്ട്.

ന്യൂഡല്‍ഹി| ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ത്യ-ഇറാന്‍ ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അധ്യക്ഷത വഹിക്കും. വ്യാപാരം, ഊര്‍ജം, റീജിയണല്‍ സുരക്ഷ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധ്യതയുണ്ട്. 2024 ഓഗസ്റ്റില്‍ അധികാരമേറ്റതിനുശേഷം അദ്ദേഹം ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയും പരിപാടിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ന് ഹൈദരാബാദ് ഹൗസില്‍ ജയശങ്കറുമായി അറാഗ്ചി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. പിന്നീട്, രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെയും സന്ദര്‍ശിക്കും.