Connect with us

Kerala

കിഫ്ബിയുടെ പേരില്‍ ജോലി തട്ടിപ്പ്: അഖില്‍ സജീവ് സിഐടിയു ഓഫീസില്‍ വെച്ചും പണം വാങ്ങി; ഇടനിലക്കാരനായി യുവമോര്‍ച്ച നേതാവും

. 10 ലക്ഷം രൂപ തട്ടാന്‍ കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയതായും എഫ്ഐആറില്‍ പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബിയുടെ പേരില്‍ നടന്ന ജോലി തട്ടിപ്പില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് പോലീസിന്റെ എഫ്ഐആര്‍. അഖില്‍ സജീവും യുവമോര്‍ച്ച നേതാവ് സി ആര്‍ രാജേഷുമാണ് കേസിലെ പ്രതികള്‍. 10 ലക്ഷം രൂപ തട്ടാന്‍ കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയതായും എഫ്ഐആറില്‍ പറയുന്നു.സിഐടിയു ഓഫീസില്‍ വെച്ചാണ് ഒരു ലക്ഷം രൂപ കോഴ വാങ്ങിയതെന്നും പോലീസ് കണ്ടെത്തി. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പോലീസ് ഇന്നലെ കേസെടുത്തിരുന്നു

പരാതിക്കാരിയുടെ മകള്‍ക്ക് അക്കൗണ്ടന്റ് ആയി ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്.2020 മുതല്‍ 2022 കാലയളവിലായിരുന്നു തട്ടിപ്പ്. അഖില്‍ സജീവ് സിഐടിയു പത്തനംതിട്ട ഓഫീസില്‍ സെക്രട്ടറിയായിരിക്കെയാണ് തട്ടിപ്പ് തുടക്കമിടുന്നത്. തട്ടിപ്പിന് ഇടനിലക്കാരനായി നിന്നത് യുവമോര്‍ച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായ സി ആര്‍ രാജേഷാണ്. നേരിട്ടും ബേങ്ക് വഴിയും പണം കൈപ്പറ്റിയിട്ടുണ്ട്.

2022 മാര്‍ച്ചില്‍ കിഫ്ബിയുടെ പേരില്‍ പരാതിക്കാരിക്ക് വ്യാജ നിയമന ഉത്തരവ് നല്‍കി. 24 ന് അഖില്‍ സജീവ് പറഞ്ഞതുപ്രകാരം തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തെത്തി. അഖില്‍ സജീവിന്റെ നിര്‍ദേശപ്രകാരം ഒരാളെ കണ്ടപ്പോള്‍, അവിടെ വെച്ച് ചില രേഖകളില്‍ ഒപ്പിടുവിച്ച് ജോലി ലഭിച്ചതായി വിശ്വസിപ്പിച്ച് പറഞ്ഞയച്ചതായും പോലീസ് പറഞ്ഞു