Connect with us

jinnah tower

ആന്ധ്രയിലെ ജിന്നാ ടവര്‍ ഇനി മൂവര്‍ണ്ണം; പേരും മാറ്റണമെന്ന് ബി ജെ പി

റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇവിടെ വലതുപക്ഷ സംഘടനകള്‍ പതാകയുയര്‍ത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു

Published

|

Last Updated

ഗുണ്ടൂര്‍ | ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന ജിന്നാ ടവറിന് ദേശീയ പതാകയിലെ മൂവര്‍ണം നിറം പെയിന്റ് ചെയ്തു. റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇവിടെ വലതുപക്ഷ സംഘടനകള്‍ പതാകയുയര്‍ത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ടവറിന് മൂവര്‍ണ്ണ നിറം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വിവിധ സംഘടനകളുടെ ആവശ്യം പരിഗണിച്ച് ടവറിന് മൂവര്‍ണ്ണം പെയിന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആവശ്യമെങ്കില്‍ ഇതിന് സമീപമായി ദേശീയ പതാകയുയര്‍ത്താനൊരു കൊടിമരവും സ്ഥാപിക്കും. വ്യാഴാഴ്ചയോടെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാവുമെന്നും ഗുണ്ടൂര്‍ ഈസ്റ്റ് എം എല്‍ എ മുഹമ്മദ് മുസ്തഫ പറഞ്ഞു.

ആന്ധ്രയിലെ ഭരണ കക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവാണ് മുഹമ്മദ് മുസ്തഫ. കഴിഞ്ഞ ദിവസം വിവാദങ്ങളെത്തുടര്‍ന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച എം എല്‍ എ, സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ബി ജെ പി ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചിരുന്നു.

എന്നാല്‍, നിറം മാറ്റുന്നതോടെ മാത്രം തങ്ങള്‍ പിന്നോട്ട് പോകില്ലെന്ന് ബി ജെ പി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ പറഞ്ഞു. ജിന്നാ ടവറിന്റെ നിറം മാറ്റുന്നതോടെ നിങ്ങളുടെ മനസിന്റെ നിറം മാറില്ല. അതിപ്പോഴും പച്ചതന്നയാണെന്നും ജഗന്‍മോഹന്‍ റെഡ്ഡിയെ ലക്ഷ്യമിട്ട് സത്യകുമാര്‍ ആരോപിച്ചു. ടവറിന്റെ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Latest