Connect with us

Kerala

രണ്ട് കിലോയോളം കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് ഡാന്‍സാഫ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം പന്തളം ടൗണില്‍ നിലയുറപ്പിച്ചിരുന്നു

Published

|

Last Updated

പത്തനംതിട്ട |  ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന് പിന്നാലെ രണ്ട് കിലോയോളം കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. ജാര്‍ഖണ്ഡ് ടുംക റാണിശ്വര്‍ ടോണ്‍ഗ്ര മണികടിഹ് സുരേഷ് മറാണ്ടി(18 )ആണ് അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെ 1.45 ഓടെ പന്തളം ടൗണില്‍ ബസ്സില്‍ വന്നിറങ്ങിയപ്പോഴാണ് പ്രതി പോലീസിന്റെ വലയില്‍ കുടുങ്ങിയത്.

മറ്റു ജാര്‍ഖണ്ഡ് സ്വദേശികളായ  തൊഴിലാളികള്‍ക്കൊപ്പമാണ് ഇയാള്‍ ബസ്സില്‍ പന്തളത്ത് ഇറങ്ങിയത്. പന്തളം പൊലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ്, എസ് ഐ സി വി വിനോദ് കുമാര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ്സില്‍ നിന്നാണ് പ്രതി പിടിയിലായത്. കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് ഡാന്‍സാഫ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം പന്തളം ടൗണില്‍ നിലയുറപ്പിച്ചിരുന്നു. കഞ്ചാവ് എവിടെനിന്നുമാണ് എത്തിക്കുന്നത്, കൂട്ടാളികള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.പ്രതിയുടെ ബേ് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനും, വിലാസം പരിശോധിക്കാനും പോലീസ് തീരുമാനിച്ചു.

 

Latest