Kerala
സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും: മുഖ്യമന്ത്രി
സ്‌കൂള്‍ പരിസരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പി ടി എയും നാട്ടുകാരും ജാഗ്രതയോടെ ഇടപെടണം.

കണ്ണൂര്‍ | സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ പിണറായി എക്സൈസ് റെയ്ഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ സജീവമായിട്ടുണ്ട്. കുട്ടികളെ ഉള്‍പ്പെടെ മയക്കുമരുന്നിന്റെ കാരിയര്‍മാരായി ഉപയോഗിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതായിരിക്കുന്നു.
മയക്കു മരുന്ന് എത്തിക്കുന്നതിന് പിന്നില്‍ വന്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ പരിസരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പി ടി എയും നാട്ടുകാരും ജാഗ്രതയോടെ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.