Education Notification
ജാമിഅത്തുല്‍ ഹിന്ദ്: ബാച്ചിലര്‍ കോഴ്സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ് 30 വരെയാണ് രജിസ്‌ട്രേഷന്‍

കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ബാച്ചിലര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് (ബി ഐ എസ് സി) അഞ്ച് വര്‍ഷ കോഴ്സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വെള്ളിയാഴ്ച മുതല്‍ ഓഗസ്റ്റ് 30 വരെയാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്.
ജാമിഅയുടെ ഹയര്‍ സെക്കന്‍ഡറി കോഴ്സിലോ പ്രവേശന പരീക്ഷയിലോ വിജയിച്ചവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എച്ച് എസ് ഐ എസ് സി രജിസ്റ്റര്‍ നമ്പര്‍ അല്ലെങ്കില്‍ ബി ഐ എസ് സി പ്രവേശന നമ്പര്‍ നല്‍കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിജയിച്ചവര്‍ ന്യൂ എന്റോള്‍മെന്റ് മെനു ക്ലിക്ക് ചെയ്തും പ്രവേശന പരീക്ഷയില്‍ വിജയിച്ചവര്‍ ബി ഐ എസ് സി എന്‍ട്രന്‍സ് എന്റോള്‍മെന്റ് മെനു വഴിയുമാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.
ജാമിഅയുടെ രജിസ്‌ട്രേഷന്‍ ഫീ ഓണ്‍ലൈന്‍ വഴിയാണ് അടക്കേണ്ടതെന്നും രജിസ്ട്രാര്‍ അറിയിച്ചു.
---- facebook comment plugin here -----