Organisation
ജാമിഅതുൽ ഹിന്ദ്: സി എസ് ആർ അപേക്ഷ ഉദ്ഘാടനം നിർവഹിച്ചു
സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം നിർവഹിച്ചു
		
      																					
              
              
            കോഴിക്കോട് | ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ മുദരിസുമാർക്കായി ഏർപ്പെടുത്തുന്ന കോളജ് സർവീസ് രജിസ്റ്ററിനുള്ള (സി എസ് ആർ) അപേക്ഷയുടെ ഉദ്ഘാടനം സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി നിർവഹിച്ചു.
മുദർരിസുമാരുടെ സേവന വേതന വിവരങ്ങൾ ഉൾക്കൊള്ളുന്ന രജിസ്റ്റർ കേരള ഗവൺമെൻ്റ്, ജാമിഅതുൽ ഹിന്ദ്, സംഘടന എന്നിവയുടെ വിവിധ പദ്ധതികൾക്ക് അടിസ്ഥാന രേഖയായി പരിഗണിക്കും.
അടുത്ത മാസം ഒന്ന് മുതൽ മുദർരിസുമാർക്ക് അവരുടെ സ്ഥാപനം മുഖേന ഓൺലൈനായി അപേക്ഷിക്കാം.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


