Education
ജാമിഅ മദീനതുന്നൂര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിജയം
ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും റെക്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും വിജയികളെ അഭിനന്ദിച്ചു.

കോഴിക്കോട് | ഇന്ത്യയിലെ വിവിധ സയന്‍സ് എന്‍ട്രന്‍സ് എക്‌സാമുകളില്‍ ജാമിഅ മദീനതുന്നൂര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് റാങ്ക് തിളക്കം. ജീ മെയിന്‍ ബി ആര്‍ക് പരീക്ഷയില്‍ ഫത്താഹ് റഹ്മാന് ചെറുമുറ്റം 99.91 ശതമാനം നേടി സംസ്ഥാനതലത്തില്‍ തന്നെ ടോപ്പറായി. അതേ പരീക്ഷയില്‍ ബിഷ്‌റുല്‍ ഹാഫി വേങ്ങര 94.31 ശതമാനവും നേടി.
ജാം എന്‍ട്രന്‍സ് എക്‌സാമില്‍ സാജിദ് അലി തളിപ്പറമ്പ് ഫിസിക്‌സില്‍ 729 റാങ്കും മുഹമ്മദ് തൃശൂര്‍ 3521 റാങ്കും ഷബീര്‍ ഹസ്സൈനാര്‍ ഊജമ്പാടി കെമിസ്ട്രിയില്‍ 1540 റാങ്കും കരസ്ഥമാക്കി. ശാസ്ത്ര പഠനത്തോടോപ്പം ജാമിഅ മദീനതുന്നൂറിനു കീഴില്‍ ഇസ്ലാമിക് സ്റ്റഡീസ് കോഴ്‌സ് കൂടി ചെയ്യുന്ന ഇവര്‍ ഉന്നത അവസരങ്ങള്‍ക്ക് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.
ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും റെക്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും വിജയികളെ അഭിനന്ദിച്ചു.
ജാമിഅ മദീനതുന്നൂറിന് കീഴില്‍ സയന്‍സ് ലക്ഷ്യമാക്കി ബൈതുല്‍ ഇസ്സ നരിക്കുനി, തര്‍ബിയത് കൊടിയത്തൂര്‍, ഹസനിയ്യ ഐക്കരപ്പടി, സി എം മര്‍കസ് മമ്പീതി തുടങ്ങിയ കാമ്പസുകള്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്നു. എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് ഫൗണ്ടേഷന്‍ ഇന്‍ പ്യുവര്‍ സയന്‍സിലും സ്‌കൂള്‍ എട്ടാം ക്ലാസിലേക്ക് സയന്‍സ് അക്കാദമിയിലും അവസരങ്ങളുണ്ട്.