Connect with us

Kozhikode

ഏകജാലക പ്രവേശന വിജ്ഞാപനമിറക്കി ജാമിഅതുല്‍ ഹിന്ദ്

ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പ്രവേശനം

Published

|

Last Updated

കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഏകജാലക പ്രവേശന നടപടികള്‍ക്കുള്ള വിജ്ഞാപനമിറക്കി. സ്‌കൂള്‍ തലത്തില്‍ ആറാം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഏഴാം ക്ലാസ്സിലേക്കും ഏഴാം ക്ലാസ് കഴിഞ്ഞവര്‍ക്ക് എട്ടാം ക്ലാസ്സിലേക്കും പത്താം തരം കഴിഞ്ഞവര്‍ക്ക് പ്ലസ് വണ്ണിലേക്കുമാണ് പ്രവേശനം. കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, അന്തമാന്‍- ലക്ഷ ദ്വീപുകള്‍ തുടങ്ങിയടങ്ങളിലുള്ള മുന്നൂറോളം സ്ഥപനങ്ങളിലേക്കാണ് ഏകജാലകം വഴി ജാമിഅ പ്രവേശനം നല്‍കുന്നത്.
സ്‌കൂള്‍, പ്ലസ് ടു, ഡിഗ്രി, പി ജി പഠനത്തോടൊപ്പം ജാമിഅതുല്‍ ഹിന്ദിന്റ ഫാളില്‍ ഹാദി, കാമില്‍ ഹാദി ബിരുദങ്ങള്‍ കൂടി നല്‍കുന്ന കോഴ്സുകളാണ് ജാമിഅ നല്‍കിവരുന്നത്. ഈ കോഴ്സുകളിലേക്കെല്ലാം ഏകജാലകം വഴിയാണ് പ്രവേശനം. അടുത്ത മാസം മൂന്നാം വാരം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് jamiathulhind.com എന്ന വെബ്‌സൈറ്റ് വഴി ഏകജാലക പ്രവേശനത്തിന് വേണ്ടി അപേക്ഷിക്കാനാകും. തുടര്‍ന്ന് ഇന്ത്യക്കകത്തും പുറത്തുമായി വ്യത്യസ്ത കേന്ദ്രങ്ങളില്‍ ജെ സാറ്റ് പ്രവേശന പരീക്ഷ നടക്കും. ഒന്ന്, രണ്ട്, സ്‌പോട്ട് അലോട്‌മെന്റുകളിലായി വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനാകും.
ഏകജാലക പ്രവേശന നടപടികള്‍ക്ക് ജാമിഅതുല്‍ ഹിന്ദ് സിണ്ടിക്കേറ്റ് അന്തിമ അംഗീകാരം നല്‍കി. പ്രോ ചാന്‍സലര്‍ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിണ്ടിക്കേറ്റ് മീറ്റിംഗ് പ്രോ വൈസ് ചാന്‍സിലര്‍ സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദു നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, റഹ്‌മത്തുള്ള സഖാഫി എളമരം, അബ്ദുല്‍ ഖാദിര്‍ അഹ്സനി, മുഹമ്മദലി സഖാഫി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, യൂസുഫ് മിസ്ബാഹി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
---- facebook comment plugin here -----

Latest