Malappuram
ജമലുല്ലൈലി ഉറൂസിന് നാളെ തുടക്കം
അൽ ആരിഫ് ബില്ലാഹി അൽ മജ്‌ദൂബ് അസയ്യിദ് സ്വാലിഹ് ജമലുല്ലൈലി നൊസ്സൻ തങ്ങളുപ്പാപ്പയുടെ നൽപ്പാത്തിരണ്ടാമതും മകൻ സയ്യിദ് ഫള്ൽ ജമലുല്ലൈലി തങ്ങളുടെ പതിനാലാമതും ഉറൂസ് ഡിസംബർ 22, 23 തീയതികളിൽ ചേളാരി തേഞ്ഞിപ്പലം ജമലുല്ലൈലി കോംപ്ലക്സ് പരിസരത്ത് നടക്കും

തേഞ്ഞിപ്പലം | അൽ ആരിഫ് ബില്ലാഹി അൽ മജ്‌ദൂബ് അസയ്യിദ് സ്വാലിഹ് ജമലുല്ലൈലി നൊസ്സൻ തങ്ങളുപ്പാപ്പയുടെ നൽപ്പാത്തിരണ്ടാമതും മകൻ സയ്യിദ് ഫള്ൽ ജമലുല്ലൈലി തങ്ങളുടെ പതിനാലാമതും ഉറൂസ് ഡിസംബർ 22, 23 തീയതികളിൽ ചേളാരി തേഞ്ഞിപ്പലം ജമലുല്ലൈലി കോംപ്ലക്സ് പരിസരത്ത് നടക്കും. നാളെ രാവിലെ ഒമ്പതിന് ളിയാഫക്ക് ശേഷം പത്തരക്ക് കടലുണ്ടി സയ്യിദ് മുഹമ്മദ് ബാഹസൻ ജമലുല്ലൈലി മഖാം സിയാറത്തിന് സയ്യിദ് ഹുസൈൻ കോയ ജമലുല്ലൈലി അസ്സഖാഫി കടലുണ്ടി നേതൃത്വം നൽകും.
തുടർന്ന് വിവിധ മഖാമുകളിലെ സിയാറത്തിനുശേഷം അഞ്ചരക്ക് ചെലാരിയിൽ നിന്നുള്ള പതാകജാഥക്ക് പ്രമുഖർ നേതൃത്വം നൽകും. വൈകുന്നേരം ആറിന് സയ്യിദ് സ്വാലിഹ് ജമലുല്ലൈലി കൊടിയേറ്റത്തിന് കാർമികത്വം വഹിക്കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി കൊയിലാണ്ടി മഖാം സിയാറത്തിൽ പ്രാർത്ഥന നിർവഹിക്കും. തുടർന്ന് ഖത്മുൽ ഖുർആൻ നടക്കും.
നാളെ വൈകുന്നേരം ഏഴിന് അനുസ്മരണ സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹുസൈൻ അഹ്മദ് ശിഹാബ് തങ്ങൾ തിരൂർക്കാട് അധ്യക്ഷത വഹിക്കും. സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാൻ അൽ ബുഖാരി കടലുണ്ടി പ്രാരംഭ പ്രാർത്ഥന നടത്തും. അലി ബാഖവി ആറ്റുപുറം അനുസ്മരണ പ്രഭാഷണം നടത്തും. പൊന്മള മുഹിയുദ്ദീൻ കുട്ടി ബാഖവി, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, ഡോക്ടർ അബ്ദുസ്സലാം മുസ്ലിയാർ ദേവർഷോല, പ്രസംഗിക്കും. ഒമ്പതിന് അസ്മാഉൽ ഹുസ്നക്ക് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ നേതൃത്വം നൽകും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ അനുഗ്രഹ പ്രാർത്ഥന നടത്തും.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് ഇഷാദ സ്റ്റുഡൻസ് കോൺക്ലേവ് ഡോക്ടർ ഷൗക്കത്ത് നഈമി അൽ ബുഖാരി കാശ്മീർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വാഹ ഹുസ്സൈൻ നൂറാനി അധ്യക്ഷത വഹിക്കും. എം പി എം ബഷീർ ഫൈസി വെണ്ണക്കോട്, ഡോക്ടർ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല വിഷയാവതരണം നടത്തും. വൈകുന്നേരം അഞ്ചരക്ക് സയ്യിദ് സൈനുൽ ആബിദീൻ ജീലാനി മൂച്ചിക്കൽ, ഹാഫിള് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, മൗലിദ് പാരായണത്തിന് നേതൃത്വം നൽകും. ഏഴിന് ആത്മീയ സമ്മേളനം മുഹിയുസുന്ന അബ്ദുൽ ഖാദർ മുസ്ലിയാർ പൊന്മള ഉദ്ഘാടനം ചെയ്യും. ഈ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും, കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ പ്രാരംഭ പ്രാർത്ഥന നിർവഹിക്കും.
ഹജ്ജ് കാര്യമന്ത്രി വി അബ്ദുറഹ്മാൻ വിശിഷ്ടാതിഥിയായിരിക്കും. ഡോക്ടർ എ പി അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ത്വാഹ തങ്ങൾ സഖാഫി തളീക്കര, മുഹമ്മദ് സഖാഫി, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ഖാദർ മദനി കൽത്തറ, അബൂ ഹനീഫൽ ഫൈളി തെന്നല പ്രഭാഷണം നടത്തും.
ബദറുസാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി അനുഗ്രഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തെരഞ്ഞെടുത്ത നൂറ് മദ്രസാ അധ്യാപകരെ ചടങ്ങിൽ പ്രത്യേകം ആദരിക്കും. ദേശീയ അന്തർദേശീയ തരത്തിൽ പ്രത്യേക പുരസ്കാരം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. ഉറൂസിന് എത്തുന്ന വിശ്വാസികൾക്ക് രണ്ട് ദിവസവും അന്നദാനം വിതരണം ചെയ്യുമെന്നും സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.