Connect with us

kn balagopal

കേരളം ആകെ കടം കയറിയെന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | കേരളം ആകെ കടം കയറിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുന്നുവെന്നും ഇതിനുള്ള നടപടികള്‍ അഭിഭാഷകര്‍ ആലോചിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റിയാണു സംസ്ഥന സര്‍ക്കാര്‍ പറയുന്നത്.
കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്നാണു സര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ പ്രതിപക്ഷം കേരളം ആകെ കടംകയറി എന്നാണു പ്രചരിപ്പിക്കുന്നത്. സെക്രട്ടറിയേറ്റ് കൂടിയേ ഇനി വില്‍ക്കാനുള്ളൂ എന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇതു ശരിയാണോയെന്നും മന്ത്രി ചോദിച്ചു.

കേന്ദ്ര നിലപാട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തി. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം ഈ മാസം കഴിഞ്ഞാല്‍ പിന്‍വലിക്കാനാകും. ഓണക്കാലത്ത് ബില്ലുകള്‍ അധികം എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ട്രഷറിയില്‍ നിന്ന് നിത്യചെലവുകള്‍ക്കുള്ള ബില്ലുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ചുരുക്കിയിരുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക ഇത്തവണ ഓണത്തിന് നിയന്ത്രണങ്ങളോടെയെങ്കിലും ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Latest