Connect with us

National

ഡല്‍ഹിയില്‍ പിടിയിലായ യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന

2019 ല്‍ ഇവര്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്തതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ ഇന്നലെ പോലീസിന്റെ പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സംശയം. മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് യുവതിയെ ഇന്നലെ മജു നാ കാട്ടിലയില്‍ നിന്നാണ് ഡല്‍ഹി പോലീസ് സെപ്ഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ബുദ്ധ സന്ന്യാസിയുടെ വേഷത്തിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കലില്‍ നിന്നും നേപ്പാള്‍ സ്വദേശിയാണെന്ന വ്യാജ പാസ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ യുവതി കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് പോലീസ് ് പറയുന്നത്.  ചോദ്യം ചെയ്യലിനോട് യുവതി സഹകരിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.യുവതിയുടെ താമസ സ്ഥലത്ത് നിന്നും ഡോള്‍മ ലാമ എന്ന പേരിലുള്ള പാസ്‌പോര്‍ട്ട് കണ്ടെടുത്തിരുന്നു. എന്നാല്‍ ഫോറിന്‍ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ചൈന സ്വദേശിയാണെന്ന് കണ്ടെത്തുകയായിരുന്നു. 2019 ല്‍ ഇവര്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്തതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവതിയ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

Latest