Connect with us

National

വിവാദങ്ങള്‍ക്ക് പിറകെ ആത്മകഥ പിന്‍വലിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന് എതിരായ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് പിന്‍മാറ്റം

Published

|

Last Updated

തിരുവനന്തപുരം |  വിവാദങ്ങള്‍ക്ക് പിറകെ തന്റെ ആത്മകഥയായ ‘നിലാവു കുടിച്ച സിംഹങ്ങള്‍’ പിന്‍വലിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍. പുസ്തകം പിന്‍വലിക്കാന്‍ പ്രസാധകരോട് നിര്‍ദേശിച്ചതായി എസ് സോമനാഥ് പറഞ്ഞു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന് എതിരായ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് പിന്‍മാറ്റം. ഷാര്‍ജ പുസ്തകോത്സവത്തില്‍ നാളെയായിരുന്നു പുസ്തകം പ്രകാശനം ചെയ്യേണ്ടിയിരുന്നത്

ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നതു തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ ശ്രമം നടത്തിയെന്നും ആവശ്യമായ പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്തിയതാണ് പരാജയ കാരണമെന്നും സോമനാഥ് ആത്മകഥയില്‍ ആരോപിച്ചിരുന്നു.

ചന്ദ്രയാന്‍ 2 ദൗത്യ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താതെ തന്നെ അകറ്റി നിര്‍ത്തി. സോഫ്റ്റ്വെയറിലെ തകരാറാണ് ലാന്‍ഡിങ് പരാജയപ്പെടാന്‍ കാരണമെന്ന സത്യം തുറന്നു പറയുന്നതിനു പകരം ലാന്‍ഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. ഇത് തന്നെ കൂടുതല്‍ വിഷമിപ്പിച്ചു. തനിക്ക് കിട്ടേണ്ട തസ്തിക കിട്ടാതിരിക്കാന്‍ വേണ്ടി ശ്രമം നടത്തി. ചെയര്‍മാനായ ശേഷവും വിഎസ്സിസി ഡയറക്ടര്‍ സ്ഥാനം കൈവശം വെച്ചു. അടുത്ത ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സമയമായപ്പോള്‍ യു ആര്‍ റാവു സ്‌പേസ് സെന്ററിന്റെ ഡയറക്ടറെ സ്‌പേസ് കമ്മിഷനിലേക്കു കൊണ്ടുവന്നത് തനിക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിക്കില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു തുടങ്ങിയ ആരോപണങ്ങളും പുസ്തകത്തിലുണ്ടായിരുന്നു.

Latest