Connect with us

International

ഇറാന്‍ പരമോന്നത നേതാവിനെ വധിക്കുക തന്നെ ചെയ്യും; ഭീഷണി മുഴക്കി ഇസ്‌റാഈല്‍

ആയത്തുല്ല അലി ഖാംനഈ ആധുനിക ഹിറ്റ്‌ലറെന്ന് ആരോപണം

Published

|

Last Updated

തെല്‍ അവീവ് | ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ശക്തമായ നാശം നേരിട്ടതോടെ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയെ കൊല്ലുക തന്നെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇസ്‌റാഈല്‍ രംഗത്ത്. ഇറാന്‍ ഏകാധിപതിയുമായി ചര്‍ച്ചയില്ലെന്നും ഖാംനഈ ജീവിച്ചിരിക്കരുതെന്നും ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ് ഭീഷണിമുഴക്കി.

ബീര്‍ഷെബയിലെ ഇസ്‌റാഈലിന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശം നേരിട്ടിരുന്നു. സൈനിക ആശുപത്രി ഉള്‍പ്പെടെ തകര്‍ന്നതായാണ് റിപോര്‍ട്ട്. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ വലിയ നഷ്ടം സംഭവിച്ചതായി സൈനിക ആശുപത്രി ഡയറക്ടര്‍ ജനറല്‍ ശ്ലോമി കോഡേഷ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഭീഷണി സ്വരമുയര്‍ത്തിയത്.

അമേരിക്ക ഇസ്രാഈലിന് നല്‍കിവരുന്ന സഹായത്തിന് നന്ദിയുണ്ടെന്നും കാറ്റ്സ് പറഞ്ഞു. ഇസ്രാഈലിനെ നശിപ്പിക്കുമെന്ന് ഖാംനഈ നേരത്തേ തുറന്നുപറഞ്ഞതാണ്. ആശുപത്രികള്‍ ആക്രമിക്കാന്‍ അദ്ദേഹം വ്യക്തിപരമായി നിര്‍ദേശം നല്‍കിയതാണ്. ഇസ്രാഈലിനെ തകര്‍ക്കുന്നത് ഒരു നേട്ടമായാണ് ഖാംനഈ കാണുന്നത്. അങ്ങനെയൊരാളെ ഇനി നിലനില്‍ക്കാന്‍ അനുവദിക്കില്ല. ഖാംനഈ ആധുനിക ഹിറ്റ്‌ലറാണെന്നും കാറ്റ്സ് തെല്‍ അവീവില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രാഈലില്‍ പ്രതിസന്ധി രൂക്ഷമായതോടെ മുഴുവന്‍ ഫ്ളൈറ്റുകളും ബ്രിട്ടീഷ് എയര്‍ലൈന്‍സ് റദ്ദാക്കി. നവംബര്‍ ആദ്യ ആഴ്ച വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

 

---- facebook comment plugin here -----

Latest