Connect with us

International

കോഴിക്കോട്ട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലേക്ക് വഴി തിരിച്ചുവിട്ടു

യാത്രക്കാര്‍ ഇപ്പോഴും വിമാനത്തില്‍ തുടരുകയാണ്.

Published

|

Last Updated

മനാമ| ഇറാന്റെ ആക്രമണത്തില്‍ ബഹ്‌റൈന്റെ വ്യോമപാത താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാര്‍ ഇപ്പോഴും വിമാനത്തില്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ മാത്രമേ വിമാനം ബഹ്റൈനിലേക്ക് തിരുച്ചെത്തിക്കുവെന്ന് അധികൃതര്‍ അറിയിച്ചു.

സാഹചര്യം അനുകൂലമല്ലെങ്കില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കുകയോ വിമാനം കോഴിക്കോട്ടേക്ക് തിരിച്ചയക്കുകയോ ചെയ്യേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് ബഹ്റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും റദ്ദാക്കി. അടിയന്തരമായും, അവധിക്കാലമായതിനാലും നിരവധി പേരാണ് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയിരുന്നത്.

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങളാണ് ഈ സാഹചര്യത്തില്‍ റദ്ദാക്കുകയും ഡിലേ ആവുകയും ചെയ്തത്. അതേസമയം എമിറേറ്റ്‌സിന്റെയും ഖത്തര്‍ എയര്‍വെയിസിന്റെയും വിമാനങ്ങള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഈ മാസം 31 വരെ എമിറേറ്റ്‌സും 24 വരെ ഖത്തര്‍ എയര്‍വേഴ്‌സും ബഹ്‌റൈനിലേക്ക് ഷെഡ്യുളിലില്ല.

Content Highlights:
An Air India Express flight from Kozhikode to Bahrain was diverted to Riyadh due to Bahrain closing its airspace after Iranian attacks. Passengers remain onboard while updates are awaited. Return flights and operations by major Gulf carriers like Emirates and Qatar Airways face major cancellations.

---- facebook comment plugin here -----

Latest