Connect with us

Techno

ഐക്യൂ ഇസെഡ്9 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തുന്നു

ഏകദേശം 20,000 രൂപ വിലയായിരിക്കും ഐക്യൂ ഇസെഡ്9 5ജിയ്ക്ക് ഉണ്ടാകുകയെന്നാണ് ഡിസ്‌പ്ലേ പോസ്റ്റര്‍ സൂചന നല്‍കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി|മികച്ച ഫീച്ചറുകളുമായി ഐക്യൂ ഇസെഡ്9 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 12ന് ഐക്യൂ ഇസെഡ്9 5ജിഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. പുതിയ പ്രൊമോഷണല്‍ ചിത്രങ്ങളില്‍ ഐക്യൂ ഇസെഡ്9 5ജിയുടെ ഡിസ്‌പ്ലേ ഹാര്‍ഡ്വെയറും ബാറ്ററി ശേഷിയും സ്ഥിരീകരിച്ചിട്ടുണ്ട്. 1800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള അമോലെഡ് ഡിസ്പ്ലേ, 5000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ടെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഐക്യൂ ഇസെഡ്9 5ജിയുടെ വില കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഏകദേശം 20,000 രൂപ വിലയിലായിരിക്കും ഐക്യൂ ഇസെഡ്9 5ജിയ്ക്ക് ഉണ്ടാകുകയെന്നാണ് ഡിസ്‌പ്ലേ പോസ്റ്റര്‍ സൂചന നല്‍കുന്നത്. പ്രമുഖ ടിപ്സ്റ്ററായ മുകുള്‍ ശര്‍മ്മയും ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഐക്യൂ ഇസെഡ്9 5ജിയുടെ വിലയും സെയില്‍ ഡീറ്റെയില്‍സും വെളിപ്പെടുത്തിയിട്ടുണ്ട്.

ഫോണിന്റെ 8ജിബി/128ജിബി പ്രാരംഭ മോഡലിന് 19,999 രൂപയാണ് വില. 8ജിബി/256ജിബി വേരിയന്റിന് 21,999 രൂപയുമായിരിക്കും വില എന്നാണ് ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ പറയുന്നത്. ആമസോണിലൂടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. മാര്‍ച്ച് 13ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഐക്യൂ ഇസെഡ്9 5ജിയുടെ പ്രീ ബുക്കിങ് ആരംഭിക്കും. മാര്‍ച്ച് 14ന് ഉച്ചയ്ക്ക് 12ന്് ഓപ്പണ്‍ സെയില്‍ ആരംഭിക്കുമെന്നുമാണ് വിവരം.

 

 

Latest