Connect with us

Kerala

ഗൂഗിള്‍ മാപ് ചതിച്ചു; കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു അപകടം

അടുത്തിടെ പണി തീര്‍ന്ന് കിടന്ന റോഡിലൂടെ വന്ന യാത്രികന് ഏഴംകുളത്ത് നാലു റോഡുകള്‍ സംഗമിക്കുന്ന കവലയുണ്ടെന്ന് മനസിലായില്ല.

Published

|

Last Updated

അടൂര്‍  | ഗൂഗിള്‍ മാപ് നോക്കി വന്ന കാര്‍ യാത്രികന്‍ അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച രാത്രി 11 മണിയോടെ ഏഴംകുളം ട്രാഫിക് സിഗ്‌നലിലാണ് അപകടം ഉണ്ടായത്. കൈപ്പട്ടൂര്‍-ഏഴംകുളം റോഡിലൂടെ കൊല്ലത്തേക്ക പോകുന്ന യാത്രികനായിരുന്നു കാറിലുണ്ടായിരുന്നത്. വഴി നിശ്ചയമില്ലാത്തിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു സഞ്ചാരം. അടുത്തിടെ പണി തീര്‍ന്ന് കിടന്ന റോഡിലൂടെ വന്ന യാത്രികന് ഏഴംകുളത്ത് നാലു റോഡുകള്‍ സംഗമിക്കുന്ന കവലയുണ്ടെന്ന് മനസിലായില്ല. കൊടുമണ്‍ ഭാഗത്ത് നിന്ന് വേഗതയില്‍ വന്ന് കെ പി റോഡിലേക്ക് കയറിയ വാഹനത്തില്‍ പത്തനാപുരം റൂട്ടില്‍ വന്ന തമിഴ്നാട് രജിസ്‌ട്രേഷന്‍ ലോറി ഇടിക്കുകയായിരുന്നു.

ഉപറോഡില്‍ നിന്ന് വന്നു കയറിയ വാഹനം കണ്ട് ലോറി ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും കാറില്‍ ഇടിച്ചാണ് നിന്നത്. ഇടയുടെ ആഘാതത്തില്‍ കാര്‍ വട്ടം കറങ്ങി നിന്നു. മൂന്‍ഭാഗം തകരുകയും ചെയ്തു. കൈപ്പട്ടൂര്‍-ഏഴംകുളം റോഡില്‍ നിന്ന് കെ പി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സിഗ്‌നല്‍ പ്രവര്‍ത്തന
രഹിതമായിരുന്നു. ഇവിടെ നേരത്തേ വേഗ നിയന്ത്രണത്തിന് ഹമ്പ് ഉണ്ടായിരുന്നു. റോഡ് നവീകരിച്ചതോടെ ഹമ്പ് ഇല്ലാതായിസിഗ്‌നല്‍ ബോര്‍ഡുകളും സ്ഥാപിച്ചുവരുന്നതേയുളളൂ. ഇതാണ് അപകടത്തിന് കാരണമായത്.

 

---- facebook comment plugin here -----

Latest