Kerala
മദ്യലഹരിയില്‍ ഭര്‍ത്താവ് തീ കൊളുത്തി ;ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
ഭാര്യയില്‍ ഉണ്ടായിരുന്ന സംശയത്തെത്തുടര്‍ന്നാണ് പ്രതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്ന് മൂന്നാര്‍ സി ഐ രാജന്‍ കെ അരമന പറഞ്ഞു

തൊടുപുഴ | ഇടുക്കിയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് തീകൊളുത്തിയതിന് തുടര്‍ന്ന് ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. സംഭവത്തില്‍ മാങ്കുളം താളുംങ്കണ്ടം ട്രൈബല്‍ സെറ്റില്‍മെന്റില്‍ താമസിക്കുന്ന രഘു തങ്കച്ചനെ പോലീസ് പീടികൂടി
്ഇയാള്‍ തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ ഭാര്യ കോട്ടയം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മുപ്പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയില്‍ മദ്യലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്കുണ്ടാകുകയും വീട്ടില്‍ ഇരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ കോട്ടയം ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് ഇന്ന് മരിച്ചത്. ഭാര്യയില്‍ ഉണ്ടായിരുന്ന സംശയത്തെത്തുടര്‍ന്നാണ് പ്രതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്ന് മൂന്നാര്‍ സി ഐ രാജന്‍ കെ അരമന പറഞ്ഞു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.