Connect with us

Uae

ഈദ് അവധി ദിനങ്ങളിൽ പൊതു ഗതാഗത സംവിധാനങ്ങളിൽ സമയക്രമം മാറും

ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈനുകളിലെ എല്ലാ സ്റ്റേഷനുകളും ജൂൺ നാല് ബുധൻ മുതൽ ഏഴ് ശനി വരെ പുലർച്ചെ അഞ്ച് മുതൽ ഒന്ന് വരെ പ്രവർത്തിക്കും.

Published

|

Last Updated

ദുബൈ| റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഈദുൽ അസ്്ഹ അവധി ദിവസങ്ങളിൽ പൊതു സേവനങ്ങൾക്കുമുള്ള സമയക്രമം പ്രഖ്യാപിച്ചു. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പെയ്ഡ് പാർക്കിംഗ് സോണുകൾ, പബ്ലിക് ബസുകൾ, ദുബൈ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട് സർവീസുകൾ, ടെക്നിക്കൽ ടെസ്റ്റിംഗ് സെന്ററുകൾ എന്നിവക്ക് ഈ സമയം ബാധകമാണ്.എല്ലാ ആർ ടി എ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും ഈദുൽ അസ്്ഹ അവധിക്കാലം മുഴുവൻ അടച്ചിരിക്കും. എന്നിരുന്നാലും, ഉമ്മു റമൂൽ, ദേര, അൽ ബർശ, ആർ ടി എ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പതിവുപോലെ 24/7 പ്രവർത്തിക്കും.
സർവീസ് പ്രൊവൈഡർ സെന്ററുകൾ (ടെക്‌നിക്കൽ ടെസ്റ്റിംഗ്) ജൂൺ അഞ്ച് മുതൽ ഏഴ് വരെ അടച്ചിരിക്കും.

ജൂൺ എട്ട് ഞായറാഴ്ച മുതൽ ചില കേന്ദ്രങ്ങളിൽ സാങ്കേതിക പരിശോധനാ സേവനങ്ങൾ മാത്രമേ പുനരാരംഭിക്കൂ. തസ്ജീൽ അൽ തവാർ, ഓട്ടോപ്രോ അൽ മൻഖൂൽ, തസ്ജീൽ അൽ അവീർ, അൽ യലായിസ്, ശാമിൽ മുഹൈസ്ന എന്നിവിടങ്ങളാണവ. ഇടപാട് തീർക്കൽ, സാങ്കേതിക പരിശോധന എന്നിവയുൾപ്പെടെ എല്ലാ സേവനങ്ങളും ജൂൺ ഒമ്പത് തിങ്കളാഴ്ച മുതൽ സാധാരണ പ്രവൃത്തി സമയത്തിന് അനുസൃതമായി കേന്ദ്രങ്ങൾ പുനരാരംഭിക്കും.

ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈനുകളിലെ എല്ലാ സ്റ്റേഷനുകളും ജൂൺ നാല് ബുധൻ മുതൽ ഏഴ് ശനി വരെ പുലർച്ചെ അഞ്ച് മുതൽ ഒന്ന് വരെ (അടുത്ത ദിവസം) പ്രവർത്തിക്കും. ദുബൈ ട്രാം ജൂൺ നാല് ബുധൻ മുതൽ ഏഴ് ജൂൺ ശനി വരെ രാവിലെ ആറ് മുതൽ പുലർച്ചെ ഒന്ന് വരെ (അടുത്ത ദിവസം) ട്രാം സേവനങ്ങൾ പ്രവർത്തിക്കും.

പൊതു ബസ് ഷെഡ്യൂളുകളിൽ മാറ്റമുണ്ട്. ജൂൺ നാല് മുതൽ എട്ട് വരെ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ബസ് ഇ 100 പ്രവർത്തിക്കില്ല. ഈ സമയത്ത് ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബൂദബിയിലേക്ക് ഇ 101 ഉപയോഗിക്കുക. ബസ് റൂട്ട് ഇ 102, ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷൻ, മുസഫ്ഫ എന്നിവയിലൂടെ കടന്നുപോകാതെ, അൽ ജാഫ്്ലിയ ബസ് സ്റ്റേഷനിൽ നിന്ന് അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് നടത്തും.
ജല ഗതാഗത സേവന ഷെഡ്യൂളുകൾ അറിയുന്നതിന്  https://rta.ink/4ieNSa0 പരിശോധിക്കണം.
മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെ, ജൂൺ അഞ്ച് മുതൽ എട്ട് വരെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.

 

 

Latest