Connect with us

Kerala

കോഴിക്കോട്ടുനിന്ന് സ്ഥലംമാറ്റം ലഭിച്ച അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി

ചാലക്കുടി സ്വദേശിനിയായ അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്

Published

|

Last Updated

തൃശൂര്‍ | ഹയര്‍ സെക്കന്‍ഡറി അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി. കോഴിക്കോട്ടു നിന്ന് ചെറുതുരുത്തിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ചാലക്കുടി സ്വദേശിനിയായ അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ട യുവാവാണ് പോലീസിനെ അറിയിച്ചത്.

ചെറുതുരുത്തി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ സിന്തോള്‍ ചാലക്കുടിയില്‍ വെച്ചാണ് ഓടുന്ന ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയായ സിന്തോള്‍ കോഴിക്കോടു നിന്ന് സ്ഥലംമാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 

Latest