Connect with us

National

ആര്‍ സി ബി വിജയാഘോഷ ദുരന്തം: കൈമലര്‍ത്തി കര്‍ണാടക സര്‍ക്കാറും ഐ പി എല്‍ കമ്മിറ്റിയും

പോലീസിനെ പഴി പറയാനാകില്ലെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വിക്ടറി പരേഡിനെ കുറിച്ച്‌ അറിയില്ലെന്ന് ഐ പി എല്‍ ചെയര്‍മാന്‍.

Published

|

Last Updated

ബെംഗളൂരു | ഐ പി എല്‍ ചാമ്പ്യന്മാരായ ആര്‍ സി ബിയുടെ വിജയാഘോഷത്തിനിടെ 11 പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ കൈമലര്‍ത്തി കര്‍ണാടക സര്‍ക്കാറും ഐ പി എല്‍ കമ്മിറ്റിയും. പോലീസിനെ പഴി പറയാനാകില്ലെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.

എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പരിപാടിക്ക് എത്ര വലിയ ജനക്കൂട്ടമാണ് എത്തിയതെന്ന് നിങ്ങള്‍ കണ്ടതാണ്.  നിയന്ത്രിക്കാവുന്നതില്‍ അധികം ആളുകളാണ് എത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു.

പക്ഷെ, വിക്ടറി പരേഡിനെ കുറിച്ചോ ആരാണ് പരിപാടി സംഘടിപ്പിച്ചതെന്നോ അറിയില്ലെന്ന് ഐ പി എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. പരിപാടിയുമായി ബന്ധമില്ല. ഫൈനലിനു ശേഷം നടന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

---- facebook comment plugin here -----

Latest