Connect with us

Kerala

അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്നു കണ്ടെത്തി; യുവതിയുടെ രണ്ടാം ഭര്‍ത്താവിനെ തിരയുന്നു

ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

തൃശൂര്‍ | പടിയൂരില്‍ വാടകവീട്ടില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. യുവതിയില്‍ പരപുരുഷ ബന്ധം ആരോപിച്ച് രണ്ടാം ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

പടിയൂര്‍ സ്വദേശി രേഖ (43), അമ്മ മണി (74)എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പോലീസ് തിരയുകയാണ്. രണ്ടുപേരേയും കഴുത്തു ഞെരിച്ച് കൊന്നതാകാമെന്ന് പോലീസ് പറയുന്നു. ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും ഉണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകാം കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. പ്രേംകുമാറിനെ വീട്ടില്‍ അന്നേ ദിവസം കണ്ടവരുണ്ട്. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

 

Latest