Connect with us

Kerala

മോന്‍സന്റെ മ്യൂസിയത്തില്‍നിന്നും ശില്‍പ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു

ശില്‍പി സുരേഷ് നല്‍കിയ പരാതി യിലാണ് പോലീസ് നടപടി.

Published

|

Last Updated

കൊച്ചി  | പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്‍രെ മ്യൂസിയത്തിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘമാണ് ഇന്ന് ഇവ പിടിച്ചെടുത്തത്. ശില്‍പ്പി സുരേഷ് മോന്‍സന് നിര്‍മ്മിച്ച് നല്‍കിയ എട്ട് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡില്‍ കണ്ടെത്തി.

പുലര്‍ച്ചയോടെ ആണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. ശില്‍പി സുരേഷ് നല്‍കിയ പരാതി യിലാണ് പോലീസ് നടപടി. മോന്‍സന് 9 വസ്തുക്കള്‍ സുരേഷ് കൈമാറിയിട്ടുണ്ട്. 80 ലക്ഷം രൂപ വാഗ്ദാനം ചെയ്തിടത്ത് ലഭിച്ചത് ഏഴ് ലക്ഷം മാത്രമാണെന്ന് സുരേഷ് പറയുന്നു. അതേ സമയം മോന്‍സന്റെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പോലീസ് മോന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

---- facebook comment plugin here -----

Latest