Kerala
ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം; എസ് ഐ ടിക്ക് കത്ത് നല്‍കി ചെന്നിത്തല
500 കോടിയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ കൊള്ളയിലുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണം. ഈ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണ്.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘമെന്ന് രമേശ് ചെന്നിത്തല. 500 കോടിയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) കത്ത് നല്‍കി.
തനിക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ കൊള്ളയിലുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണം. ഈ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണ്. ഓപറേഷനെ കുറിച്ച് നേരിട്ട് അറിയുന്ന വ്യക്തിയെ കുറിച്ച് വിവരം നല്‍കാം.
കള്ളക്കടത്തിലെ മുഖ്യ സംഘാടകര്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.


