From the print
അന്താരാഷ്ട്ര ഖുർആൻ സിമ്പോസിയം: ഡോ. അസ്ഹരി മലേഷ്യയിൽ
സിമ്പോസിയം, ഖുർആനെ ആശ്ലേഷിക്കുക, നാഗരികതയിൽ ഇടപെടുക എന്ന പ്രമേയം ചർച്ച ചെയ്യും

ക്വലാലംപൂർ | മലേഷ്യൻ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഇസ്്ലാമിക് ഡെവലപ്‌മെന്റ് വിഭാഗം സംഘടിപ്പിക്കുന്ന വേൾഡ് ഹോളി ഖുർആൻ സിമ്പോസിയം- 2025ൽ പങ്കെടുക്കുന്നതിനായി ജാമിഉൽ ഫുതൂഹ് ചീഫ് ഇമാമും മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മലേഷ്യയിലെത്തി.
തലസ്ഥാനമായ ക്വലാലംപൂരിൽ നടക്കുന്ന സിമ്പോസിയം, ഖുർആനെ ആശ്ലേഷിക്കുക, നാഗരികതയിൽ ഇടപെടുക എന്ന പ്രമേയം ചർച്ച ചെയ്യും. നാളെയാണ് പരിപാടി.
---- facebook comment plugin here -----