Kozhikode
അന്തർദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്: യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി
ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഒൻപതാമത് അന്തർ ദേശീയ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇയാസ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
ബാലുശ്ശേരി| മഹാരാഷ്ട്രയിലെ റോഹയിൽ നടന്ന ആറാമത് ദേശീയ മിക്സ്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി ഇയാസ് മുഹമ്മദ്. നാഷണൽ മിക്സ് ബോക്സിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്ത ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയാണ് ഇയാസ് ഈ നേട്ടം കൈവരിച്ചത്.
ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഒൻപതാമത് അന്തർ ദേശീയ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇയാസ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 2025ൽ മുംബൈയിൽ നടന്ന സി ബി എസ് ഇ സൗത്ത് സോൺ ബോക്സിങ് ചാമ്പ്യൻഷിപ്പിലും 2023ൽ സംസ്ഥാനകിക്ക് ബോക്സിങ്ങിലും വെങ്കല മെഡൽ നേടിയിട്ടുണ്ട്.
അറപ്പീടിക പേരാറ്റ് പൊയിൽ നിസാർ-ജസ്‌ന ദമ്പതികളുടെ രണ്ടാമത്തെ മകനായ ഇയാസ് അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ ഹാദി അബ്ദുല്ല മർകസ് പൂർവ വിദ്യാർഥിയും ബോക്സിങ്ങിൽ സംസ്ഥാന ചാമ്പ്യനുമാണ്. രക്ഷിതാക്കളും അധ്യാപകരും നൽകുന്ന പ്രോത്സാഹനമാണ് നേട്ടങ്ങൾ കരസ്ഥമാക്കാൻ പ്രചോദനമെന്ന് ഇയാസ് പറഞ്ഞു. അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർഥിയെ സ്കൂൾ പ്രിൻസിപ്പൽ ശഹീർ അസ്ഹരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസ്‌ലം അഹ്സനി, പി ടി എ പ്രസിഡന്റ് കോയ ഹാജി, അക്കാഡമിക് കോർഡിനേറ്റർ നസീമ, മോറൽ ഹെഡ് അഷ്‌റഫ് അമാനത്ത് തുടങ്ങിയവർ അനുമോദിച്ചു.
---- facebook comment plugin here -----




