Connect with us

National

ഇടക്കാല ജാമ്യം നീട്ടണം; കെജ്രിവാളിന്റെ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അതേസമയം വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

താന്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. അതിനാല്‍ സി ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നന്നാണ് കെജ്രിവാള്‍ ഹരജിയില്‍ പറയുന്നത്. ജാമ്യ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് കെജ്രിവാള്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ജൂണ്‍ ഒന്നിന് ശേഷം ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം നീട്ടണമെന്നാണ് ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. ജൂണ്‍ രണ്ടിന് തിരികെ തിഹാര്‍ ജയിലിലെത്തണമെന്നാണ് കോടതി നിര്‍ദേശം.

 

 

Latest