Connect with us

comment against prophet

പ്രവാചക നിന്ദ: രാജ്യാന്തരതലത്തില്‍ പ്രതിഷേധം തുടരുന്നു- പ്രതികരിച്ച് ഐക്യരാഷ്ട്ര സഭയും

എല്ലാ മതങ്ങളോടും സഹിഷ്ണുതയും ബഹുമാനവും വേണമെന്ന് യു എന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  പ്രവാചകനെതിരായ നുപുര്‍ ശര്‍മയടക്കമുള്ള ബി ജെ പി നേതാക്കളുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭയുംം. ജി സി സി രാജ്യങ്ങള്‍ക്ക് പിന്നിലെ നിരവധി രാജ്യങ്ങള്‍ അതൃപ്തിയറിയിച്ച പശ്ചാത്തലത്തിലാണ് യു എന്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാ മതങ്ങളോടും സഹിഷ്ണുതയും ബഹുമാനവും വേണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റിഫാന്‍ ഡുജാറിക് പറഞ്ഞു.നുപുര്‍ ശര്‍മ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതൃപ്തിയറിയിച്ചത് പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക്ന്‍ ചൂണ്ടിക്കാട്ടിയപ്പോയായിരുന്നു പ്രതികരണം.

ഞാന്‍ കഥകള്‍ കണ്ടിട്ടുണ്ട്, പക്ഷേ പ്രസ്താവനകള്‍ കണ്ടിട്ടില്ല. എന്ത് തന്നെയായാലും എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലര്‍ത്തുന്നതിനെയാണ് യുഎന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും സ്റ്റിഫാനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ജി സി സി രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബനേന്‍ തുടങ്ങിയ രാജ്യങ്ങളും പ്രവാചക നിന്ദക്കെതിരെ ഇന്ത്യയെ പ്രതിഷേധം അറിയിച്ചു. ഇറാഖ് പാര്‍ലിമെന്റ് പ്രമേയത്തിലൂടെയാണ് ബി ജെ പി നേതാവിന്റെ പരാമര്‍ശത്തെ അപലിച്ച് രംഗത്തെത്തിയത്.
ഇറാഖ് പാര്‍ലിമെന്‍ര് പ്രമേയം പാസാക്കിയതിന് പിന്നാലെ അവിടത്തെ ഇന്ത്യന്‍ എംബസി വിശദീകരണ കുറിപ്പും ഇറക്കി. ബി ജെ പി നേതാക്കളുടെ നബി വിരുദ്ധ പരാമര്‍ശം ഇന്ത്യന്‍ നിലപാടായി കാണരുതെന്നും മഹത്തായ പൈതൃകമുള്ള ഇന്ത്യ എല്ലാ മതങ്ങളേയും ഒരുപോലെയാണ് കാണുന്നതെന്നും എംബസി അറിയിച്ചു.

 

Latest