Connect with us

National

ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

ആഭ്യന്തര വിമാന സര്‍വീസ് ശൃംഖല 38 പുതിയ വിമാനസര്‍വീസുകളുടെ കരുത്തില്‍ വിപുലീകരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യൂ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കായി ഈ മാസം 38 പുതിയ വിമാന സര്‍വീസ് തുടങ്ങാനാണ് തീരുമാനം. റായ്പൂര്‍ – പുണെ റൂട്ടില്‍ പുതിയ സര്‍വീസ് തുടങ്ങും. ലഖ്നൗ – റാഞ്ചി, ബെംഗളൂരു – വിശാഖപട്ടണം, ചെന്നൈ – ഇന്‍ഡോര്‍, ലഖ്നൗ – റായ്പൂര്‍, മുംബൈ – ഗുവാഹത്തി, അഹമ്മദാബാദ് – ഇന്‍ഡോര്‍ എന്നീ റൂട്ടുകളിലെ നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കും.

ആഭ്യന്തര വിമാന സര്‍വീസ് ശൃംഖല 38 പുതിയ വിമാനസര്‍വീസുകളുടെ കരുത്തില്‍ വിപുലീകരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യൂ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. നിലവില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പല പ്രധാന നഗരങ്ങളിലും യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുകൂടി കണ്ടാണ് ഉടനടി പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തീരുമാനം.

 

---- facebook comment plugin here -----

Latest